Section

malabari-logo-mobile

‘റൂം ഫോര്‍ റിവര്‍’: പ്രളയാവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നു

HIGHLIGHTS : 'Room for River': Auctioning flood debris

മലപ്പുറം ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി കടലുണ്ടി പുഴയില്‍ നിന്നും കൈവഴികളില്‍ നിന്നും നീക്കം ചെയ്തിട്ടുള്ള സില്‍റ്റും പ്രളയാവശിഷ്ടങ്ങളും ജലസേചന വകുപ്പിന്റെ (മൈനര്‍) നേതൃത്വത്തില്‍ ലേലം ചെയ്യുന്നു. ജൂലൈ 20ന് രാവിലെ 11 മണിക്ക് താഴെ പറയുന്ന ഇടങ്ങളിലായാണ് ലേലം നടക്കുക. എടയാറ്റൂര്‍ പള്ളിക്കടവ്- വെള്ളിയാര്‍ (മേലാറ്റൂര്‍, കീഴാറ്റൂൂര്‍ ഗ്രാമപഞ്ചായത്ത്), എടയാറ്റൂൂര്‍ ഏരിയ-വെള്ളിയാര്‍ (മേലാറ്റൂര്‍), ചെമ്പ്രശ്ശേരി ഈസ്റ്റ്-കടലുണ്ടി (പാണ്ടിക്കാട്), പള്ളത്തു ശിവ ക്ഷേത്രം ഏരിയ- വെള്ളിയാര്‍ (മേലാറ്റൂര്‍), തോട്ടത്തൊടി ചെക്ക് ഡാം അപ് സ്ട്രീം-ചെറുപുഴ (കുറുവ), പാലപ്പക്കയം (പാണ്ടിക്കാട്), തെക്കേമണ്ണ കല്ലുവളപ്പു കടവ് (പാണ്ടിക്കാട്), പന്നിക്കുഴി (പാണ്ടിക്കാട്), ഇരുക്കുംപള്ളി (പാണ്ടിക്കാട്), സി.ടി പാലം (കരുവാരുകുണ്ട്), മാമ്പറ്റ (കരുവാരുകുണ്ട്), കുണ്ടോട ട്രാന്‍സ്ഫോര്‍മര്‍ (കരുവാരക്കുണ്ട്), തൊണ്ണം കടവ് (മേലാറ്റൂര്‍), ഒറുവമ്പ്രം പാലത്തിന് താഴെ (കീഴാറ്റൂര്‍), കാളംതുരുത്തി പാലത്തിന് സമീപം സ്റ്റാക്ക് യാര്‍ഡ്-എ (പരപ്പനങ്ങാടി മുനിപ്പാലിറ്റി), റീജണല്‍ സയന്‍സ് സെന്ററിന് സമീപം സ്റ്റാക്ക് യാര്‍ഡ്-ബി (പരപ്പനങ്ങാടി), കീരനല്ലൂര്‍ പുഴയ്ക്ക് സമീപം സ്റ്റാക്ക് യാര്‍ഡ്-സി (പരപ്പനങ്ങാടി), കടലുണ്ടി പുഴ- ചുഴലി (മൂന്നിയൂര്‍), ന്യൂകട്ട് കനാല്‍ ഫ്‌ലഡ് ബാങ്ക് (പരപ്പനങ്ങാടി).

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡും, പാന്‍കാര്‍ഡും, അടവാക്കിയ നിരത ദ്രവ്യവും സഹിതം ലേലത്തിന് മുമ്പായി ലേല സ്ഥലത്ത് ഹാജരാവണം. നിരത ദ്രവ്യം ലേലത്തിന് മുന്‍കൂറായി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ മലപ്പുറം എന്ന പേരിലാണ് അടവാക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0483 2734956.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!