അപകടനിലയും കടന്ന് യമുന നദി

ഡല്‍ഹി: അപകടനിലയും കടന്ന് യമുന നദി കവിഞ്ഞൊഴുകുന്നു. ജലനിരപ്പ് അപകടനിലയില്‍നിന്ന് മൂന്നുമീറ്റര്‍ ഉയര്‍ന്ന് 208.13 മീറ്ററിലെത്തി. 44 വര്‍ഷത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്.
പ്രളയം രൂക്ഷമായതിന് പിന്നാലെ ദില്ലിയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ അല്ലാതെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സ്വകാര്യ സ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. യമുനയിലെ ജലനിരപ്പ് 208.6 മീറ്ററായതിന് പിന്നാലെ ദില്ലി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയ നിലയിലാണ്.

വെള്ളക്കെട്ടിനേ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. യമുന തീരത്തെ 25,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തില്‍ ഉത്തരേന്ത്യ മുങ്ങിയപ്പോള്‍, പേമാരിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായവരുടെ എണ്ണം 150 കടന്നു. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.

ജല ശുചീകരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം തകരാറിലായതോടെ ദില്ലിയില്‍ കുടിവെള്ളം ലഭിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. യമുനാതീരത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ ദുരത്തിലായിരിക്കുന്നത് മനുഷ്യര്‍ മാത്രമല്ല മൃഗങ്ങള്‍ കൂടിയാണ്. വളര്‍ത്തുമൃഗങ്ങളുമായി ക്യാമ്പിലേക്ക് പോകാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് യമുനാ തീരത്തെ കര്‍ഷകര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top