പ്രണവിന്റെ പുതിയ ചിത്രം, ‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു; കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി വന്‍ താരനിരയുമായി ”വര്‍ഷങ്ങള്‍ക്കു ശേഷം”

സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ”വര്‍ഷങ്ങള്‍ക്കു ശേഷം” എന്നാണ് ചിത്രത്തിന്റെ പേര്. പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, നിവിന്‍ പോളി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.

വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും. വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് ”വര്‍ഷങ്ങള്‍ക്കു ശേഷം”. മേരിലാന്റ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെയും നിര്‍മാതാവ്. ഹൃദയം നിര്‍മിച്ചതും ഇദ്ദേഹം ആയിരുന്നു. സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനും ചിത്രത്തിന്റെ ഭാഗമാണ്. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ എത്തിയ പ്രഖ്യാപനം പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. മെറി ലാന്‍ഡ് തന്നെയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക..

2022 ജനുവരിയില്‍ റിലീസ് ചെയ്ത സിനിമയാണ് ഹൃദയം. കൊവിഡിനിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top