ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വര്‍ണം. ട്രിപ്പിള്‍ ജംപില്‍ 16.92 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റര്‍) വെള്ളിയും, കൊറിയയുടെ ജാന്‍ഫു കിം(16.59) വെങ്കലവും നേടി.
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണം കൂടിയാണിത്. നേരത്തെ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യര്‍രാജിയും 1500 മീറ്റര്‍ അജയ് കുമാറും സ്വര്‍ണം നേടിയിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവുകൂടിയാണ് അബ്ദുല്ല അബൂബക്കര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




