കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍

താനൂര്‍:കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ പരാതിയില്‍ യുവാവ് താനൂര്‍ പോലീസിന്റെ പിടിയില്‍. കരിങ്കപ്പാറ ഓമച്ചപ്പുഴ സ്വദേശി തണ്ണീരിക്കല്‍ നിധീഷ്(30)ആണ് പിടിയിലായത്. കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ നിന്നും ഏഴ് ജോലിക്കാര്‍ രാജിവെച്ച് ഗള്‍ഫില്‍ പോവുകയാണെന്നും ഈ ഒഴിവുകളിലേക്ക് ആളെ എടുക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

്‌കോട്ടക്കല്‍ ആര്യ വൈദ്യ ശാലയുടെ പേരിലുള്ള ഇമെയില്‍ ഐഡി ഉപയോഗിച്ച് കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ എംബ്ലം ഉള്ള ലെറ്റര്‍ പാടില്‍ ലെറ്റര്‍ അയച്ചും മറ്റും ആളുകളെ വിശ്വാപ്പിച്ചാണ് പ്രതി ലക്ഷങ്ങള്‍ പല ആളുകളില്‍ നിന്നായി തട്ടിയെടുത്തത്. കാടാമ്പുഴ പിലാത്തറ സ്വദേശി സഞ്ചയന്‍ നടക്കാവ് പറമ്പില്‍ എന്നയാളുടെ പരാതിയിലാണ് താനൂര്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇയാളോട് കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ ഗോഡൗണ്‍ സൂപ്പര്‍വൈസറായി ജോലി വാഗ്ദാനം ചെയ്തു 30000 രൂപയോളം പ്രതി തട്ടിയെന്നാണ് പരാതി.

തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രതി ആവശ്യപ്പെട്ട ബാക്കി പണം നല്‍കാനെന്ന വ്യാജേന വിളിച്ചുവരുത്തി പോലീസ് തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു.

താനൂര്‍ ഡിവൈഎസ്പി ബെന്നി വി. വി. , താനൂര്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഷഹന്‍ഷാ കെ എസ് ഐപിഎസ്, ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ് എസ് ഐ ജയപ്രകാശ് , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top