രോഹിത്തിനും ഇന്ത്യക്കും വിജയത്തുടക്കം; അടിപതറി വീണ്ടും കോലി

കൊല്‍ക്കത്ത: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20യുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യ മൂന്ന് പരമ്പരയില്‍ 1-0-ന് മുന്നിലെത്തി.

19 പന്തില്‍ നിന്ന് 40 റണ്‍സുമായി ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 34 റണ്‍സുമായി സൂര്യകുമാര്‍ യാദവും 24 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും ഫിനിഷിംഗില്‍ തിളങ്ങി. 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായ മുന്‍ നായകന്‍ വിരാട് കോലി ഒരിക്കല്‍ കൂടി നാരശപ്പെടുത്തിയപ്പോള്‍ റിഷഭ് പന്തിനും തിളങ്ങാനായില്ല.

ഏഴ് ബോള്‍ ബാക്കി നില്‍ക്കെ 158 റണ്‍സ് സ്വന്തമാക്കിയായിരുന്നു ഇന്ത്യ വിജയകുതിപ്പ്. വെങ്കടേഷ് അയ്യരുടെ മികച്ച പ്രകടനത്തില്‍ 18.5 ആം ഓവറിലെ സിക്സറോടെയാണ് കളി അവസാനിച്ചത്. 43 പന്തില്‍ 61റണ്‍സെടുത്ത നിക്കോളാസ് പുരാനാണ് വിന്‍ഡീസീന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റുമായി തിളങ്ങി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top