കോട്ടയം: നടന്‍ കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 4.15ഓടെയായിരുന്നു അന്ത്യം.
ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. . മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
തട്ടത്തില്‍ മറയത്ത്, ആട് വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ അഭിനയിച്ചു.
ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്‍ദോയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. വിജയിയുടെ തെരിയിലും പ്രദീപ് അഭിനയിച്ചു.
കോട്ടയം ജില്ലയിലെ തിരുവാതുക്കലില്‍ ജനിച്ച പ്രദീപ് എല്‍ഐസി ജീവനക്കാരനായിരുന്നു .
photo courtesy; samayam malayalam




