ലഖ്‌നൗ; ഉത്തര്‍പ്രദേശില്‍ വിവാഹത്തിന്റെ ഭാഗമായുള്ള ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍ വീണ് 13 സ്ത്രീകള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഖുഷിനഗര്‍ജില്ലയിലെ നെബുവ നൗരംഗിയ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം.
കിണറിന് മുകളില്‍ സ്ഥാപിച്ചിരുന്ന സ്ലാബ് തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. സ്ലാബിന് മുകളില്‍ ഇരുന്നിരുന്ന സ്ത്രീകളും പെണ്‍കുട്ടികളും അടക്കം സ്ലീബ് തകര്‍ന്ന് വീണ് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിണറ്റില്‍ വീണ് 15 സത്രീകളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം നല്‍കുമെന്ന് ഖുഷിനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.




