
ആലപ്പുഴ ഹരിപ്പാട്ട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യം കോട് സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോട് കൂടിയായിരുന്നു കൊലപാതകം.
ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ രണ്ട്പേര്‍ പിടിയിലായി. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



