Section

malabari-logo-mobile

വനിതകള്‍ക്കായി ടൂര്‍ പാക്കേജ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

HIGHLIGHTS : KSRTC announces tour package for women

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) സ്ത്രീകള്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയുടെ താമരശ്ശേരി ഡിപ്പോയില്‍ നിന്നുള്ള ഒരാഴ്ചത്തെ പ്രത്യേക ഓഫര്‍ മാര്‍ച്ച് എട്ട് മുതല്‍ ഒരാഴ്ചത്തേക്ക് സ്ത്രീകള്‍ക്ക് ലഭിക്കും.

കോഴിക്കോട് ജില്ലയില്‍ നിന്ന് മൂന്നാര്‍, നെല്ലിയാമ്പതി, വയനാട്, വാഗമണ്‍, ഗവി തുടങ്ങിയ പ്രമുഖ ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കാണ് പ്രത്യേക യാത്രകള്‍ സംഘടിപ്പിക്കുന്നതെന്ന് ടൂര്‍ കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.
ഏകദിന യാത്രകളാണ് കൂടുതലായുമുള്ളത്. ഇതിനുപുറമേ, ആവശ്യാനുസരണം ദ്വിദിന യാത്രകളും ക്രമീകരിക്കും. എല്ലാ യാത്രകളിലും വനിതാ കണ്ടക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. കൂടാതെ സുരക്ഷയുടെ ഭാഗമായി വനംവകുപ്പിന്റെ സഹകരണവും ഉറപ്പാക്കും. ഭക്ഷണം ഉള്‍പ്പെടെയുള്ളവ പാക്കേജില്‍ അടങ്ങിയിട്ടുണ്ട്.

sameeksha-malabarinews

പദ്ധതിക്ക് കീഴിലുള്ള സ്ഥലങ്ങളിലേക്ക് കുടുംബശ്രീക്കും മറ്റ് സ്വയം സഹായ യൂണിറ്റുകള്‍ക്കും പ്രത്യേക യാത്രകള്‍ അഭ്യര്‍ത്ഥിക്കാം. പാക്കേജിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, 7306218456 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കോഴിക്കോട് ജില്ലയില്‍നിന്നാണ് ഇതിനോടകം ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിച്ചിട്ടുള്ളത്. താമരശ്ശേരി -തുഷാരഗിരി, താമരശ്ശേരി-നെല്ലിയാമ്പതി, താമരശ്ശേരി -മൂന്നാര്‍ എന്നീ ട്രിപ്പുകളാണ് ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്.
12 ബുക്കിങ് മലപ്പുറത്തുനിന്ന് ലഭിച്ചു. മലപ്പുറം- മൂന്നാര്‍, മലപ്പുറം-മലക്കപ്പാറ, മലപ്പുറം – വയനാട്, മലപ്പുറം – കക്കയംഡാം എന്നീ ട്രിപ്പുകളാണ് ഇവിടെനിന്നുള്ളത്. ഇവ കൂടാതെ പെരിന്തല്‍മണ്ണ -മൂന്നാര്‍, നിലമ്പൂര്‍ – മൂന്നാര്‍, ഹരിപ്പാട് -റോസ്മല -പാലരുവി, മാവേലിക്കര-മണ്‍റോ ഐലന്‍ഡ്, തിരുവല്ല-മലക്കപ്പാറ, കണ്ണൂര്‍ – വയനാട് ട്രിപ്പുകള്‍ക്കും ബുക്കിങ് കൂടിവരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!