പരപ്പനങ്ങാടിയില്‍ നഗരമധ്യത്തില്‍ കവര്‍ച്ച

പരപ്പനങ്ങാടി:പരപ്പനങ്ങാടിയിലെ നഗരമധ്യത്തിലെ ഹോട്ടലില്‍ കവര്‍ച്ചാശ്രമം. പയിനിങ്ങല്‍ ജംങ്ഷന് സമീപം പ്രവര്‍ത്തിച്ചുവരുന്ന റെഡ് റോസ് ഹോട്ടലിലാണ് മോഷണം നടന്നിരിക്കുന്നത്.

ഹോട്ടലിന്റെ പിറകുവശത്ത് അടുക്കളയുടെ ഭാഗത്ത് മതില്‍ പൊളിച്ച നിലയിലാണ്.

കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ മതില്‍പൊളിച്ച് ഈ ഹോട്ടലില്‍ മോഷണം നടന്നിരുന്നു.

ചൊവ്വാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി മനസിലായത്.

Share news
error: Content is protected !!
Scroll to Top