ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചു കയറ്റി അച്ഛനും മകനും മരിച്ചു; ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം : ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. മണികണ്ടേശ്വരം സ്വദേശികളായ പ്രകാശ് (50), ശിവദേവ് (12) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം. അപകടം നടന്ന ഉടന്‍ തൊട്ടടുത്ത താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടം മനപൂര്‍വം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തന്റേയും മക്കളുടേയും മരണത്തിന് ഉത്തരവാദികള്‍ ഇവരാണെന്ന് കാണിച്ച് ചിലരുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിയ ശേഷമാണ് ദേവരാജന്‍ മകനൊപ്പം ആത്മഹത്യ ചെയ്തത്. ഭാര്യ വിദേശത്താണ്. ദേവരാജന് ഒരു മകള്‍ കൂടിയുണ്ട്.

പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top