പൊന്നാനി: ലോറിയിടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്. പൊന്നാനി പള്ളിപ്പടി സ്വദേശി കൂരാറ്റന്റെ അഷ്‌റഫ്‌നാണ് പരിക്കേറ്റത്. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്തെ ഐസ് ഫാക്ടറിക്ക് മുന്‍പിലാണ് അപകടം.
പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കാല്‍നടയാത്രക്കാരനെ ഇടിച്ച ലോറി നിര്‍ത്താതെ പോയി.
അപകടത്തില്‍ പരിക്കേറ്റയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




