കോഴിക്കോട് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത്(28) ആണ് മരിച്ചത്.

കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാരമുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

 

Share news
error: Content is protected !!
Scroll to Top