”ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് ശുദ്ധമനസ്സുകൊണ്ട്, ഞാന്‍ മുസ്ലീംലീഗില്‍ കഠിനമായി പ്രവര്‍ത്തിക്കുന്നയാള്‍” കെഎന്‍എ ഖാദര്‍

കോഴിക്കോട്;  ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതില്‍ മറുപടിയുമായി മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍.
പരിപാടിയില്‍ പറഞ്ഞത് മതസൗഹാര്‍ദത്തെക്കുറച്ചുമാത്രമാണ്. നാട്ടില്‍ സംഘര്‍ഷവും വര്‍ഗീയതയും വര്‍ധിച്ച് വരുമ്പോള്‍ എല്ലാം മതസ്ഥരും തമ്മില്‍ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അത് തെറ്റായി ചിത്രീകരിച്ച് ദുഷ്പ്രചരണം നടത്തുകയാണ്,’ കെ.എന്‍.എ ഖാദര്‍ പ്രതികരിച്ചു. കോഴിക്കോട് ആര്‍എസ്എസുമായി ബന്ധമുള്ള സാംസ്‌കാരിക സംഘടനയായ കേസരി സ്‌നേഹബോധിയുടെ പരിപാടിയിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്.

മതസൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ വിളിച്ചാല്‍ അവരെല്ലാം പരിപാടിയില്‍ പങ്കെടുക്കാറുണ്ടെന്നും അവരുടെ പരിപാടിയില്‍ വിളിച്ചാല്‍ ഞങ്ങളും പോവേണ്ടതല്ലെ എന്ന ശുദ്ധമനസ്സുകൊണ്ടാണ് വിളിച്ചപ്പോള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും പാര്‍ട്ടി പറയുന്നതിനപ്പുറം താന്‍ ഒന്നും ചെയ്യില്ലെന്നും കെ.എന്‍.എ ഖാദര്‍ വിവാദങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

സ്‌നേഹബോധിയുടെ ചടങ്ങില്‍ ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാര്‍ കെഎന്‍എ ഖാദറിനെ പൊന്നാടയണിച്ച് സ്വീകരിക്കുന്ന ചിത്രങ്ങളും വാര്‍ത്തയും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും മുസ്ലീംലീഗ് അണികളടക്കം ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top