HIGHLIGHTS : Robbery by tying up: Investigation intensifies
വള്ളിക്കുന്ന് : പക്ഷാഘാതം ബാധിച്ച് തളര്‍ന്ന വ്യാപാരിയെ കടയില്‍ കൈയും കാലും കെട്ടിയിട്ട് പണം കവര്‍ ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. ആന യാറങ്ങാടി തെക്കെപ്പാടം ചുക്കാന്‍ വീട്ടില്‍ അബുബക്ക റിനെയാണ് കടയ്ക്കുള്ളില്‍ കെട്ടി യിട്ട് കവര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച പകല്‍ മൂന്നിനും നാലിനുമിടയിലാണ് പണം കവ ര്‍ന്നത്. വീടിനോട് ചേര്‍ന്നാണ് സ്റ്റേഷനറി കട. 63-കാരനായ ഇയാള്‍ രോഗംബാധിച്ച് ഒരുഭാ ഗം തളര്‍ന്ന് വടിയുടെ സഹായ ത്തോടെയാണ് നടക്കുന്നത്. മേശയിലുണ്ടായിരുന്ന 15,000- ത്തോളം രൂപ നഷ്ടപ്പെട്ടു. ഷട്ടര്‍ താഴ്ത്തിയാണ് അക്രമികള്‍ രക്ഷ പ്പെട്ടത്.
വിജനസ്ഥലമായതിനാലും ഉച്ചകഴിഞ്ഞതിനാലും പുറത്ത് അറിഞ്ഞില്ല. മണ്ണുരില്‍ പോയിവ ന്ന ഭാര്യ കട അടഞ്ഞുകിടക്കുന്ന ത് കണ്ട് ഷട്ടര്‍ തുറന്നപ്പോഴാണ് കൈകാലുകള്‍ കെട്ടിയിട്ട് നില ത്ത് കിടക്കുന്നനിലയില്‍ അബു ബക്കറിനെ കണ്ടത്. നേരിയ ബോധംമാത്രമാണുണ്ടായിരുന്ന ത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ എത്തിച്ചു.
പരപ്പന ങ്ങാടി എസ്ഐ കെ റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം സ്ഥലത്തെത്തി. അബു ബക്കറില്‍നിന്ന് മൊഴിയെടുത്തു. രണ്ടുപേര്‍ എത്തിയാണ് അക്രമം കാണിച്ചതെന്നാണ് മൊഴി. പുറ ത്ത് വെറെ ആളുകള്‍ ഉണ്ടോയെ ന്ന് വ്യക്തമല്ല. അടുത്ത അങ്ങാ ടിയിലെയും വീടുകളിലെയും സി സിടിവി ക്യാമറകള്‍ കേന്ദ്രീകരി ച്ചാണ് പരിശോധന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു