Section

malabari-logo-mobile

വിമാനയാത്രികനെ കൊണ്ടോട്ടിയില്‍ വെച്ച് തട്ടിക്കൊണ്ടുപോയ കവര്‍ച്ചാസംഘത്തിലെ ഒരാള്‍ പിടിയില്‍

HIGHLIGHTS :  പിടിയിലായത് പരപ്പനങ്ങാടി സ്വദേശി കൊണ്ടോട്ടി: കര്‍ണാടക സ്വദേശിയെ കരിപ്പൂരില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകുന്നതിനിടെ തട്ടികൊണ്ടു പോയി ക്രൂരമായി മര...

 പിടിയിലായത് പരപ്പനങ്ങാടി സ്വദേശി

കൊണ്ടോട്ടി: കര്‍ണാടക സ്വദേശിയെ കരിപ്പൂരില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകുന്നതിനിടെ തട്ടികൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് കവര്‍ച്ച നടത്തിയ ഒമ്പതംഗ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ പിടിയില്‍. പരപ്പനങ്ങാടി ചിറമംഗലം സ്വദേശി മുസ്ലിയാര്‍ വീട്ടില്‍ റഷീദാണ് പിടിയില്‍. കൊണ്ടോട്ടി സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

sameeksha-malabarinews

പ്രതികള്‍ കവര്‍ച്ചക്ക് ഉപയോഗിച്ച ക്രൂയിസര്‍ വാഹനവും പിടിച്ചെടുത്തു. പിടിയിലായ റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം.
കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അന്ന് പുലര്‍ച്ചെ 4.30ന് കരിപൂരില്‍ വിമാനമിറങ്ങിയ ദക്ഷിണ കാനറ സ്വദേശിയും, കാസര്‍കോട് സ്വദേശിയായ മറ്റൊരു യാത്രക്കാരനും കൂടി എയര്‍പോര്‍ട്ടിന് പുറത്ത് നിന്നും ഓട്ടോയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ഹൈവേയില്‍ കൊട്ടപ്പുറത്തിനു സമീപം വച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ഓട്ടോറിക്ഷ തടഞ്ഞ് വാക്ക് തര്‍ക്കമുണ്ടാക്കി. പിന്നാലെ ക്രൂയിസറിലെത്തിയ മറ്റുസംഘാംഗങ്ങള്‍ ഓട്ടോക്കകത്തേക്ക് മുളക് സ്പ്രേ നടത്തി പരാതിക്കാരനെ തട്ടികൊണ്ടു പോകുകയായിരുന്നു.സഹയാത്രികന്റെ ബാഗ് അടക്കം സംഘം കൊണ്ടുപോയിരുന്നു. പിന്നീട് ഇയാളെ കടലുണ്ടി പുഴയുടെ തീരത്തുള്ള പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് ഇയാളുടെ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡ് ഉപയോഗിച്ച് 30,000 രൂപയും വിദേശ കറന്‍സികളും കവര്‍ന്ന ശേഷം തേഞ്ഞിപ്പലം ചെട്ട്യാര്‍മാട് ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ഇയാളെ ലൈംഗികമായും പീഡിപ്പിച്ചതായി പറയപ്പെടുന്നു.

തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. നാല്‍പ്പതോളം സിസിടിവി ഫൂട്ടേജുകളടക്കം പരിശോധിച്ചാണ് കവര്‍ച്ചക്ക് സംഘമുപയോഗിച്ച് ക്രൂയിസര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പരപ്പനങ്ങാടിയില്‍ വെച്ച് റഷീദ് പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ കവര്‍ച്ചാസംഘത്തെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ട്.

പിടിയിലായ റഷീദിന് പത്ത് വര്‍ഷം മുമ്പ് മരത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാള്‍ക്ക് ഇപ്പോഴും നടക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഇയാള്‍ക്ക വാഹനമോടിക്കാന്‍ കഴിയും.

കൊണ്ടോട്ടി സിഐ എന്‍ ബി ഷൈജു, എസ്ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവര്‍ക്കു പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ പ്രശാന്ത്, പ്രമിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!