Section

malabari-logo-mobile

ചേളാരിയില്‍ ബൈക്കില്‍ വഴി ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു കടന്നു

HIGHLIGHTS : .തേഞ്ഞിപ്പലം: ബൈക്കില്‍ വഴി ചോദിച്ചെത്തിയ രണ്ടംഗ സംഘം വൃദ്ധയായ സത്രീയുടെ മാല പൊട്ടിച്ചു. ചേളാരിയില്‍ നിന്ന് ആലുങ്ങല്‍ ഭാഗത്തേക്ക് നടന്ന്‌ പോവുന്ന സ...

.തേഞ്ഞിപ്പലം: ബൈക്കില്‍ വഴി ചോദിച്ചെത്തിയ രണ്ടംഗ സംഘം വൃദ്ധയായ സത്രീയുടെ മാല പൊട്ടിച്ചു. ചേളാരിയില്‍ നിന്ന് ആലുങ്ങല്‍ ഭാഗത്തേക്ക് നടന്ന്‌ പോവുന്ന സത്രീയുടെ മാലയാണ് ബൈക്കില്‍ വന്ന രണ്ടു പേര്‍ പൊട്ടിച്ചു കടന്നു കളഞ്ഞത്.

ചേളാരി ചന്തക്ക് സമീപം എത്തിയപ്പോള്‍ വഴി ചോദിക്കാന്‍ എന്ന പേരില്‍ സമീപത്തു നിര്‍ത്തി. ഇവരോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന് പിറകില്‍ ഇരുന്ന ആള്‍ മാല പൊട്ടിക്കുകയുമായിരുന്നു. മാല പിടിച്ചുപറിക്കുന്നതിനിടെ ഒരു കഷ്ണം റോഡില്‍ തെറിച്ചു വീണതിനാല്‍ കുറച്ചു മാത്രമേ കള്ളന്‍മാര്‍ക്ക് ലഭിച്ചുള്ളൂ.

sameeksha-malabarinews

വെള്ളിയാഴ്ച ഉച്ചക്ക് 1.10ഓടെയാണ് സംഭവം. ഇതിന് ശേഷം
മോഷടാക്കള്‍ ചേളാരി ഭാഗത്തേക്ക് അതിവേഗത്തില്‍ വാഹനം ഓടിച്ചു പോയെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!