Section

malabari-logo-mobile

കെ സുരേന്ദ്രന്‍ പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ; പാര്‍ട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും

HIGHLIGHTS : ദില്ലി:  കെ സുരന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തിരെഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി. നഡ്ഡയാണ് സുരേന്ദ്രനെ തെരഞ്ഞെടുത്തത വിവരം പ്രഖ...

ദില്ലി:  കെ സുരന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തിരെഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി. നഡ്ഡയാണ് സുരേന്ദ്രനെ തെരഞ്ഞെടുത്തത വിവരം പ്രഖ്യാപിച്ചത്. പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി പോയതിന് ശേഷം ദീര്‍ഘനാളായി സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുയായിരുന്നു. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍.

പാര്‍ട്ടിയിലെ എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടികളില്‍ ഗ്രൂപ്പുകളില്ലെന്നും കോര്‍ഗ്രൂപ്പ് മാത്രമെയൊള്ളെന്നും അദ്ദേഹം പ്രതികരിച്ചു.

sameeksha-malabarinews

1970 മാര്‍ച്ച് 10 ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടിലാണ് കെ. സുരേന്ദ്രന്റെ ജനനം. സ്‌കൂള്‍ കാലയളവില്‍ എബിവിപിയിലൂടെ സംഘടനാപ്രവര്‍ത്തനരംഗത്തെത്തിയ സുരേനന്ദ്രന്‍ പിന്നീട് യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായി. കോഴിക്കോട് സാമൂരിന്‍സ് ഗുരുവായുരപ്പന്‍ കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം നേടി. ഭാര്യ ഷീബ, മകന്‍് ഹരികൃഷണന്‍, മകള്‍ ഗായത്രി

യുവമോര്‍ച്ച അധ്യക്ഷപദവിയിലിരിക്കുമ്പോള്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശബരിമല നാമജപസമരത്തില്‍ ഏറെ സജീവമായിരുന്നു. 22 ദിവസം ജയില്‍വാസം അനുഭവിച്ചു. കഴിഞ്ഞ നിയമസഭ പൊതുതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച സുരന്ദ്രന്‍ 89 വോട്ടിനാണ് തോറ്റത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും കോന്നി ഉപതെരഞ്ഞെടുപ്പിലും ശക്തമായ ജയിച്ചില്ലെങ്ങിലും ശക്തമായ സാനിധ്യമറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!