Section

malabari-logo-mobile

എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ നീക്കി; ചേരിതിരിവ് രൂക്ഷം

HIGHLIGHTS : മലപ്പുറം; മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ മലപ്പുറം ജില്ലാപ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി. പാണക്കാട് സാദിഖലി തങ്ങളെയടക...

മലപ്പുറം; മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ മലപ്പുറം ജില്ലാപ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി. പാണക്കാട് സാദിഖലി തങ്ങളെയടക്കം തടഞ്ഞ് വെച്ച് പ്രതിഷേധിച്ച സംഭവത്തിലാണ് നടപടി. വരുംദിവസങ്ങളില്‍ കൂടതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന

കഴിഞ്ഞ ദിവസം നടന്ന എംഎസ്എഫ് സംസ്ഥാനകൗണ്‍സിലില്‍ പുതിയ കമ്മറ്റിയേയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം രൂക്ഷമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുയായിരുന്നു. ഈ യോഗത്തില്‍ സാദിഖലിതങ്ങളെയും, സിപി ചെറിയമുഹമ്മദിനെയും മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന എം.കെ മുനീര്‍ അടക്കമുള്ളവരെത്തി യോഗം വീണ്ടും നടത്തുമെന്ന ധാരണപ്രകാരമാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.

sameeksha-malabarinews

എന്നാല്‍ ഈ ധാരണക്ക് വിരുദ്ധമായാണ് ഇന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി തങ്ങളുടെ നിര്‍ദ്ദേശപ്രകാരം റിയാസിനെതിരെ നടപടിയെടുത്തിരിക്കുന്നത്. തന്നെ അറിയിക്കാതെയാണ് നടപടിയെന്ന് റിയാസ് പ്രതികരിച്ചു.

മുസ്ലീംലീഗ് മലപ്പുറം ജില്ലാകമ്മറ്റി നിര്‍ദ്ദേശിച്ച ആളുടെ പേര് നിര്‍ദ്ദേശിക്കാതെ മറ്റരാളുടെ പേര് എംഎസ്എഫ് സംസ്ഥാന ഭാരവാഹി പട്ടികയിലേക്ക് നിര്‍ദ്ദേശിച്ചു എന്നതാണ് നിയാസിനെതിരെയുള്ള നടപടിക്ക് കാരണമെന്നാണ് അനൗദ്യോഗിക വിവരം. മലപ്പുറത്തുനിന്നുള്ള ബി.കെ നവാസിനെ അധ്യക്ഷനാക്കണമന്നായിരുന്ന സാദിഖലി തങ്ങളുടെ നിര്‍ദ്ദേശം. എന്നാല്‍ റിയാസടക്കമുള്ളവര്‍ കോഴിക്കോട് ജില്ലാ കൗണ്‍സിലിന്റെ ഭൂരപക്ഷതീരുമാനപ്രകാരം പുതിയ ഭാരവാഹികള്‍ വരണമെന്ന് വാദിച്ചു. നിഷാദ് കെ സലീമിനെയാക്കണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ ആവിശ്യം. പികെ ഫിറോസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് റിയാസ്.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസിനെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. എംഎസ്എഫിന്റെ സംഘടനാതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് നേതൃത്വം അമിതമായി ഇടപെടുന്ന എന്ന ആക്ഷേപം സംഘടനക്കകത്ത് വളരെ സജീവമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!