പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍ : പരീക്ഷക്ക് മാര്‍ക്ക് വാങ്ങാന്‍ പ്രത്യേക പൂജ

തിരുവനന്തപുരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രപൂജാരി അറസ്റ്റില്‍. മണക്കാട് സുബാഷ് നഗറിലെ ക്ഷേത്രപൂജാരിയും തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ കൃഷ്ണന്‍ എന്ന മണിയപ്പന്‍ പിള്ളയാണ് അറസ്റ്റിലായത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് പരീക്ഷയില്‍ മികച്ച മാര്‍ക്ക് ലഭിക്കുന്നതിന് പ്രത്യേക പൂജ ചെയ്യാനാണ് ക്ഷേത്രത്തില്‍ എത്തിയത്.

പൂജിച്ച ഭസ്മം നല്‍കാനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അടുത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top