തിരൂരങ്ങാടി: മമ്പുറം നേര്‍ച്ച സമാപനത്തോടനുബന്ധിച്ച് നാളെ മമ്പുറം മഖാമിലേക്ക് പുതിയ പാലത്തിലൂടെയും നടപ്പാലത്തിലൂടെയുമുള്ള വാഹന ഗതാഗതം രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
കോട്ടക്കല്‍ വേങ്ങര ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കോളപ്പുറം വഴിയും തിരൂര്‍ പരപ്പനങ്ങാടി കോഴിക്കോട് ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ തലപ്പാറ വഴിയും വി.കെ പടിയില്‍ എത്തി എന്‍.എച്ച് ല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത്
മമ്പുറം മഖാം പരിസരത്തേക്ക് പ്രത്യേകം സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ഉപയോഗപ്പെടുത്തേണ്ടതാണെന്ന് തിരൂരങ്ങാടി എസ്.ഐ റഫീഖ് അറിയിച്ചു




