HIGHLIGHTS : A young man with both kidney failure seeks the mercy of generous

15 വർഷം മുമ്പ് നിർമാണ തൊഴിലാളിയായിരുന്ന ഷാജി കൂലിപ്പണിക്കിടെ കോണിയിൽ നിന്ന് താഴെ വീഴുകയും നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും നടത്തിയ അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം ഇരുകാലുകൾക്കും തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു വർഷത്തോളം നീണ്ട ചികിൽസയും ഫിസിയോ തെറാപ്പിയും ചെയ്തതിന് ശേഷമാണ് ഷാജിക്ക് ഊന്നുവടിയുടെ സഹായത്തോടെ നടക്കാനായത്.
ഭാര്യയും ഏകമകനുമടങ്ങുന്ന കുടുംബത്തിൻ്റെ നിത്യചിലവു കഴിയുന്നതിനു വേണ്ടിയാണ് ഷാജി ചെട്ടിപ്പടി റെ.ഗേറ്റിന് സമീപം നടന്ന് ലോട്ടറി വിൽപ്പന നടത്തിയിരുന്നത്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ടെസ്റ്റുകൾക്കൊടുവിലാണ് ഷാജിയുടെ ഇരു വൃക്കകളും തകരാറിലാണെന്ന വിവരം കുടുബത്തെ കണ്ണീരിലാഴ്ത്തുന്നത്
ഒന്നരാടം വേണ്ടി വരുന്ന ഡയാലിസിസിനും മരുന്നിനും മറ്റു ചിലവുകൾക്കും പണം കണ്ടെത്താനാകാതെ വിഷമത്തിലായിരിക്കുകയാണ് ഷാജിയുടെ നിർധന കുടുംബം
ഷാജിയുടെ ചികിൽസയും അനുബന്ധ ചിലവും നടത്തുന്നതിനായി നാട്ടുകാരും പ്രദേശത്തെ ജനപ്രതിിനിധികളും മുൻകയ്യെടുത്ത് ഷാജി ചികിൽസ സഹായകൂട്ടായ്മ പ്രവർത്തനമാരംഭിച്ചിരിക്കയാണ് അഞ്ചാം ഡിവിഷൻ കൗൺസിലർ കെ പി റംല
ചെയർപേഴ്സൺ ആയും
വി ടി ബാബുരാജ് കൺവീനറും
സി എം ഭാഗ്യനാഥൻ ട്രഷററുമായി ചികിൽസഹായ കമ്മറ്റിി രൂപീകരിച്ചിട്ടുണ്ട്.
സഹായസമാഹരണത്തിനായി കേരളാ ഗ്രാമീൺ ബേങ്ക് പരപ്പനങ്ങാടി ശാഖയിൽ ജോയിൻ്റ് എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായമെത്തിയാൽ ഷാജിയുടെ കുടുംബത്തിൻ്റെ കണ്ണീരൊപ്പാനാകും
Ac No:
40220101084230
IFSC –
KLGB0040220
കേരളാ ഗ്രാമീൺ ബാങ്ക് പരപ്പനങ്ങാടി
Google pay:
7356836250
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക