നീണ്ട കാത്തിരിപ്പ് സഫലം; ചന്തപ്പറമ്പിൽ നിന്ന് നടക്കാവിലേക്കുള്ള റോഡ് പണിക്ക്  തുടക്കമായി

താനൂർ: ചന്തപ്പറമ്പ് നിവാസികളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം നിറവേറുന്നു. താനൂർ ബസ് സ്റ്റാൻഡിൽ നിന്നും ചന്തപ്പറമ്പ് വഴി നടക്കാവിലേക്കുള്ള റോഡ് പണി ആരംഭിച്ചു.

നടക്കാവ്, ശോഭപറമ്പ് പ്രദേശവാസികൾ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് സഞ്ചരിക്കാൻ ഏറെക്കാലമായി ഉപയോഗപ്പെടുത്തിയിരുന്ന നടവഴിയാണ് റോഡ് ആയി മാറുന്നത്.

വി. അബ്ദുറഹ്മാൻ എം.എൽ.എയുടെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത്. ഡിവിഷൻ കൗൺസിലർ പി.ടി ഇല്യാസിന്റെ ശ്രമഫലമായാണ് സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം ഏറ്റെടുത്തു റോഡിനു നൽകിയത്.

Share news
error: Content is protected !!
Scroll to Top