പരപ്പനങ്ങാടി അഭയം പാലിയേറ്റീവിനായി 15 ാം ഡിവിഷന്‍ വാട്‌സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച തുക കൈമാറി

പരപ്പനങ്ങാടി:നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ 9 വര്‍ഷത്തോളമായി കിടപ്പിലായ രോഗികള്‍ക്ക് കൈത്താങ്ങായി സാന്ത്വന പരിചരണവുമായി പ്രവര്‍ത്തിച്ചു വരുന്ന അഭയം പാലിയേറ്റീവിനായി പരപ്പനങ്ങാടി നഗരസഭ 15 ാം ഡിവിഷന്‍ വാട്‌സാപ്പ് കൂട്ടായ്മ സമാഹരിച്ച തുക കൈമാറി. ഗാന്ധിജയന്തി ദനത്തില്‍ കൗണ്‍സിലര്‍ പി ഒ റസിയ സലാമിന്റെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ പാലീയേറ്റീവ് സെക്രട്ടറി ബീരാന്‍ കുട്ടിക്ക് തുക കൈമാറി. 39,350 രൂപയാണ് കൂട്ടായ്മ നല്‍കിയത്.

തങ്ങളുടെ നിക്ഷേപ കുടുക്കയിലെ പണം മുഴുവന്‍ സംഭാവനല്‍കിയ കുട്ടികളായ ഉമര്‍ മുഖ്ത്താര്‍, സലാഹുദ്ധീന്‍ അയ്യൂബി, മുഹമ്മദ് നസീബ്, ഫിദ മറിയം, ആയിശ ഫര്‍ഹ എന്നിവര്‍ പ്രത്യേകം അഭിനന്ദനങ്ങളേറ്റുവാങ്ങി

ചടങ്ങില്‍ പി ഒ സലാം, യു.ഷാജി, ഫിറോസ് ഖാന്‍ ,സക്കീര്‍ പരപ്പനങ്ങാടി, കക്കാട്ട് ഹുസൈന്‍, അഭയം വളണ്ടിയര്‍ കോ.ഓര്‍ഡിനേറ്റര്‍ മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top