പ്ലാസ്മ ദാനം നല്‍കി കുഞ്ഞിമോന്‍ ഹാജിയുടെ കുടുംബം

തിരൂരങ്ങാടി: കഴിഞ്ഞ ജൂലൈ 26 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികില്‍സയിലിരിക്കെ മരണപ്പെട്ട എസ് എം എ തിരുരങ്ങാടി റീജിണല്‍ പ്രസിഡണ്ടും പള്ളിപ്പറമ്പ് നൂറുല്‍ ഹുദാ മദ്‌റസ കണ്‍വീനറുമായ കല്ലുങ്ങലകത്ത് അബ്ദുല്‍ ഖാദര്‍ എന്ന കുഞ്ഞിമോന്‍ ഹാജിയുടെ കുടുംബാംഗങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി പ്ലാസ് മദാനം നടത്തി.

കുഞ്ഞിമോന്‍ ഹാജിയുടെ മകനും കോവിഡ് റിക്കവേര്‍ഡ് ടീം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടുമായ ശബീര്‍ അലി (മാനേജിംഗ് ഡയറക്ടര്‍, സഫ ഗ്ലോബല്‍ വെന്‍ച്വര്‍) യുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്ലാസ്മ ദാനം നടത്തിയത്. ജഹ്ഫര്‍ ഓടക്കല്‍, തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ മകന്‍ ശാക്കിര്‍ തിരൂരങ്ങാടി, പരേതനായ മഹ് മൂദ് മഖ്ദൂമിയുടെ മകന്‍ ജുനൈദ് തിരൂരങ്ങാടി, സയ്യിദ് അജ്മല്‍ ഹാഷിം, മുഹമ്മദ് റാശിദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കൂടുതല്‍ പേര്‍ അടുത്ത ആഴ്ചയോടെ പ്ലാസ്മ ദാനം പൂര്‍ത്തീകരിക്കുമെന്നും ഇവര്‍ അറിയിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജ് കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ശിനാസ് ബാബു, ഡോ.ബാസില്‍ എന്നിവര്‍ സംഘത്തെ ആശീര്‍വദിച്ചു.

Share news
error: Content is protected !!
Scroll to Top