രാഹുലും പ്രിയങ്കയും ഹത്‌റാസിലേക്ക്

നോയിഡ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്‌റാസിലേക്ക് യാത്ര തിരിച്ചു. ഇവര്‍ക്കൊപ്പം മുപ്പതിലേറെ എംപിമാരും നേതാക്കളും ഹത്‌റാസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കനത്ത പോലീസാണ് നോയിഡില്‍ വിന്യസിക്കുന്നത്.

പോകുന്ന വഴികളിലെല്ലാം നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് അണികള്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. യാത്രയില്‍ നിന്ന് പിന്‍മാറില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടെമടങ്ങുവെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വഴിയില്‍ 15 മിനിറ്റോളം ഇവരെ പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പ്രിയങ്കയും രാഹുലും ഉള്‍പ്പെടെ അഞ്ചുപേരെ ഹത്‌റാസിലേക്ക് പോകാന്‍ പോലീസ് അനുമതിനല്‍കി.

ഹത്‌റാസിലെ പെണ്‍കുട്ടിയോടും കുടുംബത്തോടും യുപി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സഹിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ടാം തവണയാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടംബത്തെ കാണാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞതവണ ഹാത്‌റാസിലേക്കുള്ള യാത്രക്കിടെരാഹുലിനെ പോലീസ് തള്ളുകയും തുടര്‍ന്ന് അദേഹം നിലത്ത് വീഴുകയും ചെയ്തിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top