സംസ്ഥാനത്ത് ഇന്നു മുതല്‍ 31 വരെ നിരോധനാജ്ഞ;പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍

file photo

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ മുഴുവന്‍ ജില്ലകളിലും ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31 വരെയാണ് നിരോധനാജ്ഞ. ജില്ലാ കലക്ടര്‍മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല.

നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മരണാനന്തര ചടങ്ങുകള്‍ വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ പങ്കെടുക്കാം.

നിരോധനാജ്ഞയിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇവയാണ്

1. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല.
2. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ 5 പേരില്‍ കൂടുതല്‍ കൂടി നില്‍ക്കുന്നത് നിരോധനാജ്ഞ ലംഘനമാണ്. പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പൊലീസും ശ്രമിക്കും.
3. ജിംനേഷ്യം, മൈതാനം, ടര്‍ഫ് എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. യോഗ പരിശീനവും പാടില്ല.

4. സ്ഥാപനങ്ങളിലെ സന്ദര്‍ശകരുടെ വിവരം ലഭിക്കാനായി ഈ പോര്‍ട്ടലില്‍ വിസിറ്റര്‍ രജിസ്റ്റര്‍ നടത്തണം.
5. ഇരുപതില്‍ കൂടുതല്‍ പേരുള്ള മീറ്റിങ്ങുകള്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി നടത്തണം
6.സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ടു ലയര്‍ മാസ്‌കും, സാനിറ്റൈസറും നല്‍കണം. മാസ്‌ക് എല്ലാ സമയത്തും ധരിക്കണം.
7. ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. മതിയായ രീതിയിലുള്ള വായുസഞ്ചാരം ഓഫീസുകളില്‍ ഉറപ്പിക്കണം.
8. ഷോപ്പുകളില്‍ 100 ചതുരശ്ര മീറ്ററില്‍ 15 പേര്‍ എന്ന നിലയില്‍ പ്രവേശിപ്പിക്കാം. അവശ്യ സേവനങ്ങളിലൊഴികെയുള്ള കണ്ടെയ്ന്‍മെന്റ് സോണിലെ ജീവനക്കാര്‍ സ്ഥാപനങ്ങളില്‍ എത്തരുത്.
9. തിരക്കുള്ള മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.

10. മാര്‍ക്കറ്റുകളും ബസ്റ്റാന്റുകളും പൊതു സ്ഥാപനങ്ങളും ദിവസവും അണുവിമുക്തമാക്കും. ഇതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.
11. സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ നേരിട്ട് ആശുപത്രികളില്‍ പോകരുത്. അതത് പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുമായി ഫോണില്‍ ബന്ധപ്പെടണം.കൊവിഡ് 19 ജാഗ്ര പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

ഇളവുകള്‍ ഉള്ളത് ഇവയാണ്

1. സംസ്ഥാനത്ത് പൊതുഗതാഗതത്തിന് തടസമില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാം. പരീക്ഷകള്‍ക്ക് തടസമില്ല. എന്നാല്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.

2. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹ ചടങ്ങില്‍ 50 പേര്‍ക്കും കര്‍ശന നിയന്ത്രണങ്ങളോടെ പങ്കെടുക്കാം.

 

Share news
error: Content is protected !!
Scroll to Top