സംസ്ഥാന സര്‍ക്കാരിന്റെ പി.ഡബ്ലൂഡി വകുപ്പില്‍ നിന്നും വേങ്ങര നിയോജക മണ്ഡലത്തിലെ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാല് കോടി 90 ലക്ഷം രൂപയുടെ ഭരണാനുമതിയായി. റോഡുകള്‍ റബറൈസ് ചെയ്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.ഒതുക്കുങ്ങല്‍ -വേങ്ങര റോഡ് ഒന്നര കോടി രൂപ, കോട്ടക്കല്‍ -പറപ്പൂര്‍ – വേങ്ങര റോഡ് ഒരു കോടി 40 ലക്ഷം രൂപ, പരപ്പനങ്ങാടി -അരീക്കോട് റോഡ് രണ്ടുകോടി രൂപ എന്നിങ്ങനെ വേങ്ങരയിലെ മൂന്നോളം പ്രധാനപ്പെട്ട റോഡുകള്‍ക്കാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണാനുമതി ലഭിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



