HIGHLIGHTS : RMU was damaged and electricity was cut off in Farok area
ഫറോക്ക്: കെഎസ്ഇബി റിങ് മെയിന്‍ യൂണിറ്റ് തകരാറായതിനെ തുടര്‍ന്ന് ഫറോക്ക് മേഖലയില്‍ 11 മണിക്കൂര്‍ വൈദ്യുതി മുടങ്ങി. മല്ലിക തിയേറ്ററിന് സമീപത്തെ ആര്‍.എം.യു കേടായതാണ് കാരണം. രാവിലെ 11ന് തകരാറായ വൈദ്യുതി ബന്ധം രാത്രി 10 മണിക്ക് ശേഷമാണ് പുന:സ്ഥാപിച്ചത്, പകലും രാത്രിയും വൈദ്യുതി മുടങ്ങിയത് വേനല്‍ ചൂടില്‍ ജനത്തെ ഏറെ പ്രയാസപ്പെടുത്തി. ഉപയോഗം കൂടുതലുള്ള വൈകിട്ട് സ്ഥിതി കൂടുതല്‍ രൂക്ഷമായി.
നല്ലളം 220 കെ.വി. സബ്‌സ്റ്റേഷനില്‍ നിന്ന് ഫറോക്ക്, കരുവന്‍ തിരുത്തി മേഖലയിലേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ഫറോക്ക് ഫീഡറിലെ ആര്‍.എം.യു ആണ് കേടായത്. ഇതോടെ മേഖലയില്‍ പലയിടത്തും വൈദ്യുതി മുടങ്ങി.


കെഎസ്ഇബി സെക്ഷന്‍ അധികൃതര്‍ പുതിയ ആര്‍.എം യു എത്തിച്ചെങ്കിലും ഭൂഗര്‍ഭ കേബിള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി നീണ്ടു. ഇതാണ് വൈദ്യുത വിതരണം പുന:സ്ഥാപിക്കുന്നത് വൈകാന്‍ കാരണമായത്.