Section

malabari-logo-mobile

ഇടവപ്പാതി സാഹിത്യ സൗഹൃദ സംഗമത്തിന്റെ രണ്ടാം പതിപ്പ് മെയ് 20, 21 തയ്യതികളില്‍

HIGHLIGHTS : 2nd edition of Idavapathi Sahitya Sadhya Sangam on 20th and 21st May

ഇടവപ്പാതി സാഹിത്യ സൗഹൃദ സംഗമത്തിന്റെ രണ്ടാം പതിപ്പ്
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത് അരിയല്ലൂര്‍ അശ്വതി ഗാര്‍ഡന്‍-
സംഗീത് ഗ്രാമില്‍ വച്ച് മെയ് 20 ശനി, 21 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ രാത്രി വരെ നടക്കും. ശനിയാഴ്ച്ച രാവിലെ
9.30-ന് യുവകവികളില്‍ ശ്രദ്ധേയനായ വിഷ്ണു പ്രസാദ് സംഗമം ഉദ്ഘാടനം ചെയ്യും.

ഇരുപത്തിയഞ്ചോളം പ്രഭാഷണങ്ങളും അമ്പതോളം കവിതകളും പൊതു ജനങ്ങള്‍ക്ക് സൗജന്യമായി കേള്‍ക്കുവാനുള്ള അവസരമുണ്ടാവും. ആയിരം രൂപ തന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷണം, താമസം, മറ്റു സൗകര്യങ്ങള്‍ സംഘാടക സമിതി ഒരുക്കും.

sameeksha-malabarinews

ആദ്യ ദിവസം ‘സമീപകവിതയിലെ ഭാഷാപരിചരണം’ ഉണ്ണി ആമപ്പാറയ്ക്കല്‍,
‘സമീപകവിതയുടെ കാല്‍നൂറ്റാണ്ട്’ കുഴൂര്‍ വില്‍സണ്‍,
‘കവിതയും കലഹവും’ ആസാദ്,
‘സ്വത്വം’ പുതിയ വൃത്തമോ’…? ഷാജു വി.വി,
‘കവിതയും നവസിനിമാ ഭാവുകത്വവും’ എം.ശബരീഷ്,
‘കവിതയിലെ താളപ്രമാണം’ കൊപ്പം വിജയന്‍,
‘കവിതയിലെ മാനവികത’ ഹരി ആനന്ദകുമാര്‍,
‘കവിതയുടെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍’ അരുണ്‍ പള്ളിശ്ശേരി,
‘സര്‍ഗാത്മകതയുടെ സമാന്തര ലോകങ്ങള്‍’ വിജേഷ് എടക്കുന്നി,
‘ന്യൂസ് റൂമുകളില്‍ കവിത പെയ്യുമ്പോള്‍’ സുബീഷ് തെക്കൂട്ട്,
‘കവിതയെ പാട്ടിലാക്കുമ്പോള്‍’ വിനോദ് കുമാര്‍ തള്ളശ്ശേരി
എന്നീ വിഷയങ്ങളും രണ്ടാം ദിവസം
‘കവിതയിലെ നീതിയും കാലത്തിലെ അനീതിയും’എ.ഹരിശങ്കര്‍ കര്‍ത്ത,
‘കവിതയും ദൃശ്യഭാഷയും’ എസ്.സഞ്ജയ്,
‘പരിസ്ഥിതി മാറ്റം, ലോക കവിതയില്‍’ സീന ശ്രീല്‍ത്സന്‍,
‘കവിതയും നിറഭേദങ്ങളും’ മുരളി വിരിത്തറയില്‍,
‘കവിതയിലെ പെണ്‍വഴികള്‍’ സോണിയ ഇപ,
‘സൈബോര്‍ഗുകള്‍ കവിതയെഴുതുമ്പോള്‍’ ബിനോയ്.വി,
‘സയന്‍സും കവിതയും’ ഷൗക്കത്തലി ഖാന്‍,
‘പാട്ടും പറച്ചിലും’ സുകേതു,
‘എഴുത്തിലെ മഴവില്ലഴക്’ ശീതള്‍ ശ്യാം,
‘എമേര്‍ജിങ്ങ് പോയട്രി- ഒരു അവലോകനം’ എസ്.ജോസഫ്
എന്നിവര്‍ മറ്റു വിഷയങ്ങളും അവതരിപ്പിക്കും.

ഇടവപ്പാതി യുടെ ഭാഗമായി സംവാദം, കവിയരങ്ങ്, കാവ്യാലാപനം, കലാ പരിപാടികള്‍, പുസ്തകോത്സവം, കൈയ്യൊപ്പ്, (കവികള്‍ പുസ്തകം വാങ്ങുന്നവര്‍ക്ക് ഒപ്പിട്ട് നല്‍കുന്നു) തുടങ്ങിയ പരിപാടികള്‍ ഉണ്ടാവും.

രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും 9846697314 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഇടവപ്പാതി ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീജിത്ത് അരിയല്ലൂരും കണ്‍വീനര്‍ സതീഷ് തോട്ടത്തിലും അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!