കുടുംബങ്ങളുടെ ഐക്യം നല്ല സമൂഹത്തെ വാര്‍ത്തെടുക്കും: കെ.പി.എ മജീദ് എം.എല്‍.എ

പരപ്പനങ്ങാടി: കുടുംബങ്ങളുടെ പരസ്പര ഐക്യവും സ്‌നേഹവും നല്ല സമൂഹത്തെ വാര്‍ത്തെടുക്കുമെന്നും ഭാവി തലമുറക്കത് പ്രചോദനമാകുമെന്നും കെ.പി.എ. മജീദ് എം എല്‍.എ. പരപ്പനങ്ങാടിയില്‍ രായിങ്കാനകത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ കൂട്ടായ്മ പ്രസിഡണ്ട് ആര്‍. സെയ്തലവി ആദ്ധ്യക്ഷം വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍, ആര്‍. അബ്ദുള്ളക്കുട്ടി, കെ.ഇ. ബഷീര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ഒ.എം.നാസര്‍, ഇല്യാസ് ചാലിയം, ശുഐബ് സഖാഫി, റസാഖ് ചെട്ടിപ്പടി, ഷുക്കൂര്‍ ഉണ്യാല്‍, ആര്‍.മുഹമ്മദലി, ഇംതിയാസ്, അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

കുടുംബ ബന്ധങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് ഡോ: ബി.എം. മുഹ്‌സിന്‍ ക്ലാസ്സെടുത്തു.

വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെഅനുമോദിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top