Section

malabari-logo-mobile

റിയാസ് മൗലവി വധക്കേസ്: പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, വിചാരണ കോടതി പരിധി വിടരുതെന്ന് ഹൈക്കോടതി

HIGHLIGHTS : Riyaz Maulvi murder case: Accused should keep their passports, HC says trial court should not leave limits

കൊച്ചി: വിവാദമായ റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

വിചാരണ കോടതി തെളിവുകള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന കുറ്റപ്പെടുത്തലിനൊപ്പം 7 വര്‍ഷം ജാമ്യം ലഭിക്കാതെ പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

sameeksha-malabarinews

മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. അപ്പീല്‍ ഹര്‍ജി വേനലവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവെക്കണം വിചാരണ കോടതി പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!