പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട സംഭവം; മരണം മൂന്നായി

പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍ വീട്ടില്‍ ബാദുഷ ( 17 ) മരിച്ചു. ഇന്നലെ വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ബാദുഷയുടെ ബന്ധുക്കളായ റിസ്വാന (19), ദീമ മെഹ്ബ ( 19) എന്നിവര്‍ മരണപ്പെട്ടിരുന്നു. കാരാക്കുര്‍ശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് പേരും.

പുഴയ്ക്കു സമീപം തോട്ടം വാങ്ങിയതിന്റെ ഭാഗമായി ഇവിടെ എത്തിയതായിരുന്നു മൂന്നു പേരും. അവിടെനിന്നും കുളിക്കാന്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടം. നാട്ടുകാരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top