ഋഷി കപൂര്‍ അന്തരിച്ചു

മുംബൈ: നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു. കാന്‍സര്‍ രോഗ ബാധയെ തുടര്‍ന്ന് അദേഹത്തെ എച്ചഎന്‍ റിലയന്‍സ് ആശുപത്രിയില്‍ ബുധനാഴ്ച പ്രവേശിച്ചിരുന്നു.

യുഎസില്‍ ഒരു വര്‍ഷത്തോളം കാന്‍സര്‍ ചികിത്സ നടത്തിയ ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. മരണ സമയത്ത് ഭാര്യ നീതു കപൂര്‍ ഒപ്പമുണ്ടായിരുന്നു. രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്.

ദീപിക പദുകോണിനൊപ്പം ഹോളിവുഡ് ചിത്രമായ ‘ദി ഇന്റേണ്‍’ന്റെ റീമേക്കായിരുന്നു അദേഹത്തിന്റെ അടുത്ത പ്രോജക്റ്റ്. ബാലതാരമായി നിരവധി സിനിമകളില്‍ വേഷമിട്ട അദേഹം 1973 ല്‍ ബോബി എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ദി ഇന്റേണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്ന ദി ബോഡിയാണ് അവസാന ചിത്രം.

Share news
error: Content is protected !!
Scroll to Top