ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാറിന്റെ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി. ദുരന്തനിവാരണ നിയമപ്രകാരമാണ് ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ശമ്പളത്തിന്റെ 25 ശതമാനം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഓര്‍ഡിനന്‍സ് നടപടിക്രമം തീര്‍ന്നിട്ടാകും ശമ്പളം വിതരണം ചെയ്യുക. ശമ്പളം തിരിച്ചുതരുന്നത് ആറ് മാസത്തിനുള്ളില്‍ തീരുമാനിച്ചാല്‍ മതി.

സാലറി മാറ്റിവെക്കല്‍ നിയമപരമല്ലെന്നാണ് കോടതി പറഞ്ഞത്. അതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top