കൊവിഡ്-19; തെന്നല സ്വദേശി മക്കയില്‍ മരിച്ചു.

തിരൂരങ്ങാടി:കൊവിഡ് -19 ബാധിച്ച് തെന്നല സ്വദേശി മക്കയില്‍ മരിച്ചു. തെന്നല വെസ്റ്റ് ബസാര്‍ കോട്ടുവാല മുഹമ്മദ്കുട്ടിയുടെ മകന്‍ മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍((57)ആണ് മരിച്ചത്. നാലു മാസം മുമ്പ് സന്ദര്‍ശനവിസയ്ക്ക് പോയതാണ്.

കഫക്കെട്ടും, ശ്വാസ തടസവും കാരണം നാലുദിവസമായി ഹിറ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.ഇന്നലെ വൈകീട്ടാണ് മരിച്ചത്. രണ്ടുദിവസം മുന്‍പ് കൊവിഡ്-19 സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യ : കുഞ്ഞിക്കദിയാമ ഹജ്ജുമ്മ.മക്കള്‍: മുഹമ്മദ് യാസര്‍ , മുഹമ്മദ് ശാക്കിര്‍, ഖലീലുസ്സമാന്‍, സാറാബീവി, ഫാത്തിമ ഫക്കരിയ, സഹദിയ്യ, സഫ്‌ന മിസ്രിയ.

Share news
error: Content is protected !!
Scroll to Top