ചെനക്കല്‍ കുഞ്ഞാപ്പു ഹാജി (75) നിര്യാതനായി

തിരൂരങ്ങാടി: വ്യാപാരി വ്യവസായി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെനക്കല്‍ കുഞ്ഞാപ്പു ഹാജി (75) നിര്യാതനായി. പരേതനായ തെന്നല കൊടക്കല്ല് ചെനക്കല്‍ കുഞ്ഞഹമ്മദ് ഹാജിയുടെ മകനാണ്.സി പി ഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റി അംഗം, നെല്‍വയല്‍ നീര്‍ത്തട സംരംക്ഷണ സമിതി അംഗം, കൊടക്കല്ല് ജുമ മസ്ജിദ് പരിപാലന കമ്മറ്റി ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ചെമ്മാട് ചെനക്കല്‍ മെഡിക്കല്‍സ്, കോട്ടക്കല്‍ റീഗള്‍ ഹോം അപ്ലയന്‍സസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.

ഭാര്യ പാത്തുമ്മു പനങ്ങാട്ടൂര്‍. മക്കള്‍:അബ്ദുല്‍ ലത്തീഫ് (റിയാദ്), അബ്ദുല്‍ റസാഖ്, അബ്ദുല്‍ നാസര്‍, അബ്ദുല്‍ സലീം, അബ്ദുറബ്ബ്, ഡോ: അബ്ദുല്‍ സമദ്. മരുമക്കള്‍: ഫാത്തിമാബി, നസരിയ്യ, മുബീന, ഫാത്തിമത്തുല്‍ കുബറ, സുനീറ, ഡോ: ലുബ്‌ന.

സി പി ഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റി അംഗവും, വ്യാപാരി ഫെഡറേഷന്‍, പ്രവാസി, കിസാന്‍ സഭ എന്നീ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചെനക്കല്‍ കുഞ്ഞാപ്പു ഹാജിയുടെ നിര്യാണത്തില്‍ സി പി ഐ മണ്ഡലം കമ്മറ്റി അനുശോചിച്ചു. ജില്ലാ അസി. സെക്രട്ടറി ഇരുമ്പന്‍ സൈദലവി, ജി സുരേഷ് കുമാര്‍, കെ മൊയ്തീന്‍ കോയ, പി മോഹനന്‍, സി ടി ഫാറൂഖ്, എം പി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles