ലോട്ടറിക്ക് പുതുക്കിയ ജി.എസ്.ടി. നിരക്ക് 40 ശതമാനം പ്രാബല്യത്തില്‍

തിരുവനന്തപുരം:സെപ്റ്റംബര്‍ 17ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നമ്പര്‍ 9/2025 – സെന്‍ട്രല്‍ ടാക്സ് (റേറ്റ്) പ്രകാരവും, സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ എസ്.ആര്‍.ഒ നമ്പര്‍ 1059/2025 വിജ്ഞാപന പ്രകാരവും ലോട്ടറികളില്‍ ബാധകമായ ജി.എസ്.ടി. നിരക്ക് 40 ശതമാനമായി പരിഷ്‌കരിച്ചു.

സെപ്റ്റംബര്‍ 22 മുതല്‍ ലോട്ടറികളില്‍ ബാധകമായ പുതുക്കിയ 40 ശതമാനം നികുതി നിരക്ക് പ്രാബല്യത്തിലാകും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനങ്ങള്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ല്‍ നല്‍കിയിട്ടുണ്ടെന്ന് കമ്മിഷണര്‍ പത്രിക്കുറിപ്പില്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top