നാഗവിഗ്രഹങ്ങള്‍ ഉണ്യാല്‍ അഴീക്കല്‍ കടലില്‍ കണ്ടെത്തി

താനൂര്‍: ഉണ്യാല്‍ അഴീക്കല്‍ കടലില്‍ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. അഴീക്കല്‍ ഭാഗത്ത് കടലില്‍ മീന്‍പിടുത്തത്തിനായി പോയ മത്സ്യത്തൊഴിലാളിക്കാണ് പിച്ചളയില്‍ തീര്‍ത്തതെ സംശയിക്കുന്ന രണ്ട് നാഗവിഗ്രഹങ്ങള്‍ ലഭിച്ചത്.

ഞായറാഴ്ച രാവിലെ പുതിയകടപ്പുറം സ്വദേശി ചക്കാച്ചന്റെ പുരക്കല്‍ റസാഖിനാണ് മീന്‍ വലയില്‍ നാഗവിഗ്രഹങ്ങള്‍ ലഭിച്ചത്. ചെറുതും വലുതുമായ വിഗ്രഹങ്ങള്‍ 5 കിലോഗ്രാമില്‍ അധികം തൂക്കം വരുന്നതാണ്. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച വിഗ്രഹങ്ങള്‍ മഹസര്‍ പ്രകാരം സ്റ്റേഷനില്‍ സൂക്ഷിക്കുന്നുണ്ട്.

എവിടെനിന്നെങ്കിലും മോഷണം പോയതാണോ അതോ കടലില്‍ ഉപേക്ഷിച്ചതാണോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുള്ളവര്‍ താനൂര്‍ പൊലീസിനെ അറിയിക്കണമെന്ന് ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചു. ഫോണ്‍: 9497987167, 949798133

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top