
പരപ്പനങ്ങാടി:തൃശ്ശൂർ തൃപ്രയാറിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് കിക്ക് ബോക്സിങ് ചാംപ്യൻഷിപ്പിൽ രണ്ട് കാറ്റഗറികളിൽ ആയി മലപ്പുറം ജില്ലക്ക് വേണ്ടി രണ്ട് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയ സജിത്ത് കുമാറിൻ്റ മകൻ
പി.ദക്ഷിനെ പതിമൂന്നാം ഡിവിഷൻ മുസ്‌ലിം ലീഗ് കമ്മറ്റി ആദരിച്ചു. തൈ ഫൈറ്റേർസ് മാർഷൽ ആർട്സ് അക്കാദമി പരപ്പനങ്ങാടി ബ്രാഞ്ചിലെ വിദ്യാർഥിയാണ്. അരിയല്ലൂർ ജിയുപിഎസ്സിലെ നലാംക്ലാസ് വിദ്യാർത്ഥിയാണ് ദക്ഷ്.
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് സ്നേഹോപഹാരം കൈമാറി. ഇ.കെ നാസർ, പി.അലിഅക്ബർ, പി.ഹനീഫ, അസീസ് കുന്നത്തേരി, ടി.സൈതലവി, പി.അബൂബക്കർ, കെ. അലി ഹസൻ, പി.പി സലാം എന്നിവർ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




