മയക്കുമരുന്ന് സംഘത്തിലുള്‍പ്പെട്ട പ്രതി പിടിയില്‍

ഫറോക്ക്: കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലുള്‍പ്പെട്ട യുവാവിനെ ഫറോക്ക് പൊലീസ് പിടി കൂടി. പൊക്കുന്ന് എടശ്ശേരി താഴം സ്വദേശിയായ റാഹില്‍ നിവാസില്‍ മുഹമ്മദ് റാഹില്‍ (25) ആണ് പിടിയിലായത്.

കഴിഞ്ഞ മെയ് 20ന് രാത്രി രാമനാട്ടുകര ഫ്‌ലൈ ഓവര്‍ ജങ്ഷനില്‍ വില്‍പ്പനക്കായി കാറില്‍ കൊണ്ടുപോകുകയായിരുന്ന എംഡിഎംഎയുമായി മുഹമ്മദ് നവാസ്, ഇംതിഹാസ് എന്നീ പ്രതികള്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതിയായ റാഹിലിനെപ്പറ്റി വിവരം ലഭിച്ചത്.

ഇയാള്‍ക്കായി അന്വേഷണം തുടരവേയാണ് കുളങ്ങരപീടികയില്‍ നിന്ന് പ്രതിയെ ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്ത് എസിപിഒ അഷ്‌റഫ്, സിപിഒ ദിലീപ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. മാങ്കാവ്, മീഞ്ചന്ത, പന്തീരാങ്കാവ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവ ജനങ്ങള്‍ക്കിടയിലുമാണ് മയക്കുമരുന്ന് വിതരണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top