ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

ചങ്ങരംകുളം:നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിയൂര്‍ സ്വദേശി കിഴക്കൂട്ട് വളപ്പില്‍ സമദിന്റെ മകന്‍ റമീസ്(24) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഐനിച്ചോട് സ്വദേശി ബക്കറിന്റെ മകന്‍ അന്‍ഷാദി (26) ന് ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച രാത്രി11 മണിയോടെ കല്ലുര്‍മ്മ തരിയത്ത് ജുമാമസ്ജിദിന് സമീപത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു വെന്നാണ് വിവരം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റമീസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പരിക്ക് ഗുരുതരമായതിനാല്‍ അന്‍ഷാദിനെ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top