അനധികൃത ക്വാറി; സ്‌ഫോടകവസ്തുക്കളും വാഹനങ്ങളും പിടിച്ചെടുത്തു

മലപ്പുറം: പൂക്കോട്ടൂര്‍ വില്ലേജിലെ ഇല്യംപറമ്പില്‍ അനധികൃതമായി ക്വാറി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സാക്ഷി മോഹന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് അനുമതിയില്ലാതെ ഖനനം നടത്തുന്നത് കണ്ടെത്തിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ഏഴോടെയായിരുന്നു പരിശോധന.

ക്വാറിയില്‍ ഖനനം നടത്താന്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളും 24 വാഹനങ്ങളും പിടിച്ചെടുത്തു. സ്‌ഫോടക വസ്തുക്കള്‍ പൊലിസിന് കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാര്‍ മനേഷ് കുമാര്‍, കെ പി വര്‍ഗീസ്, സുരേഷ് ബാബു, സുന്ദരന്‍ സായിഗ്രാമം, ഷഫീഖ്, സുനില്‍ കൃഷ്ണന്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top