മൊബൈല്‍ ടവര്‍ ബാറ്ററി മോഷണം: പ്രതി പിടിയില്‍

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്തെ മൊബൈല്‍ ടവര്‍ ബാറ്ററികള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അങ്ങാടിപ്പുറം വലമ്പുറം സ്വദേശി മരുതക്കുഴി സഞ്ജു (40) വിനെയാണ് ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് പുക്കോട്ടുംപാടം പൊലീസ് പിടികൂടിയത്.

2015 സെപ്തംബറിലാണ് സഞ്ജു ഉള്‍പ്പെടെ 4 പേര്‍ ചേര്‍ന്ന് മൊബൈല്‍ ടവറിനോട് ചേര്‍ന്നുള്ള ഷെല്‍ട്ടര്‍ കുത്തിപ്പൊളിച്ച് 24 പവര്‍ പ്ലാന്റ് ബാറ്ററികള്‍ മോഷ്ടിച്ച് മലപ്പുറം മുണ്ടുപറമ്പിലെ ആക്രിക്കടയില്‍ വിറ്റത്. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബംഗളുരുവില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ എയര്‍പോര്‍ട്ട് അധികൃതര്‍ സഞ്ജുവിനെ തടഞ്ഞുവച്ച് പൂക്കോട്ടുംപാടം പൊലീസിനെ അറിയിക്കുകയായിരുന്നു.

അസി. സബ് ഇന്‍സ്പെക്ടര്‍ അനു മാത്യു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീഷ്, സ്വരൂപ് എന്നിവരെത്തി കസ്റ്റഡിയിലെടുത്തു. ശ്രീകൃഷ്ണപുരം, പട്ടാമ്പി, വളാഞ്ചേരി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top