
മഞ്ചേരി: കാറില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി 2 യുവാക്കളെ മലപ്പുറം ഡന്‍സാഫ് സംഘവും മഞ്ചേരി പൊലീസും ചേര്‍ന്ന് പിടികൂടി. തൃപ്പനച്ചി പാലക്കാട് സ്വദേശി പൊറ്റയില്‍ വീട്ടില്‍ മലയന്‍ ഷാഹുല്‍ ഹമീദ് (37), കാരപ്പറമ്പ് കുട്ടാവ് സ്വദേശി കാണപറമ്പത്ത് വീട്ടില്‍ സജ്മീര്‍ (33) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും അരലക്ഷം രൂപയും ലഹരി ഉപകരണങ്ങളും പിടിച്ചെടുത്തു.
ഞായര്‍ രാത്രി കാരാപ്പറമ്പ് പൂക്കളത്തൂര്‍ റോഡില്‍ നിരന്നപറമ്പിലാണ് പ്രതികള്‍ പിടിയിലായത്. ഇരുവരും സമാനമായ കേസുകളില്‍ നേരത്തെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ എം കെ നവീന്‍ ഷാജ്, എഎസ്‌ഐ വാഷിദ്, സിപിഒമാരായ രജീഷ്, റിയാസ്, ജില്ലാ ആന്റിനര്‍കോട്ടിക് സ്‌പെഷ്യല്‍ ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, പി മുഹമ്മദ് സലീം, കെ കെ ജസീര്‍, വി പി ബിജു, ആര്‍ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




