HIGHLIGHTS : Respect of the country for Surabhilak
താനൂര്‍: ഉള്‍നാടന്‍ മത്സ്യകര്‍ഷകരുടെ വിവരങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്ത താനാളൂരിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഒ.പി സുരഭിലക്ക് നാടിന്റെ ആദരം.
‘മത്സ്യ’ എന്ന ആപ്ലിക്കേഷനിലൂടെ താനാളൂര്‍ പഞ്ചായത്തിലെ ഓരോ മത്സ്യ കര്‍ഷകന്റെയും 26 ഇനം കൃഷി വിവരങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിനലെ മുഴുവന്‍ ഉള്‍നാടന്‍ മത്സ്യകര്‍ഷകരുടെയും വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നത്.

ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടറായും സുരഭിലയെ ഫിഷറീസ് വകുപ്പ് തിരഞ്ഞെടുത്തിരുന്നു.
മന്ത്രി വി. അബ്ദുറഹിമാന്‍ സുരഭിലയെ മൊമെന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. എം മല്ലിക ടീച്ചര്‍, വൈസ് പ്രസിഡണ്ട് വി.അബ്ദുറസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു