HIGHLIGHTS : Asha Sarath's daughter Uttara got married
പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ മകള്‍ നടിയും നര്‍ത്തകിയുമായ ഉത്തര ശരത് വിവാഹിതയായി. ആദിത്യനാണ് വരന്‍. കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.
വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

വിവാഹത്തിന്റെ മുന്‍ദിവസങ്ങളില്‍ നടന്ന മെഹന്ദി,ഹല്‍ദി സംഗീത നൈറ്റ് എന്നീ ചടങ്ങുകളുടെയെല്ലാം വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിവാഹസല്‍ക്കാരം മുംബൈയിലെ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വെച്ചാണ് നടക്കുക.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ ഉത്തര മോഡലിംഗ് രംഗത്തും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 2021 ലെ മിസ് കേരള മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ‘ഖെദ്ദ’ എന്ന സിനിമയിലൂടയാണ് ഉത്തര അഭിനയ രംഗത്തേക്ക് എത്തുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
