കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി തിരൂരില്‍ പിടിയില്‍.

തിരൂര്‍: ആന്ധ്രാ പ്രദേശില്‍ നിന്നും ജില്ലയിലേക്ക് കടത്തുകയായിരുന്ന 1.200 ഗ്രാം കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പിടിയിലായി. ഭരത് പൂര്‍ സ്വദേശി സഞ്ജയ് കുമാര്‍ (28) ആണ് തിരുര്‍ പോലീസിന്റെ പിടിയിലായത്.

ആന്ധ്രാ പ്രദേശില്‍ നിന്നും ജില്ലയിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് എത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ. പി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍

തിരൂര്‍ ഡി. വൈ. എസ്. പി, കെ. എം ബിജുവിന്റെ നിര്‍ദേശപ്രകാരം തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിജോ എംജെ , എസ്. ഐ പ്രതീപ്കുമാറി ന്റെയുംനേതൃത്വത്തില്‍ തിരൂര്‍ പോലീസും ,തിരൂര്‍ ഡാന്‍സ്ആഫ് സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top