ശുചിത്വ മിഷനില്‍ റിസോഴ്സ് പേഴ്സണ്‍

മലപ്പുറം ജില്ലാ ശുചിത്വ മിഷനില്‍ റിസോഴ്സ് പേഴ്സണ്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ആറ് ഒഴിവകളുണ്ട്. മൂന്ന് ഒഴിവുകള്‍ ടെക്നിക്കല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ളതാണ്.

ഐ ടി ഐ, ഡിപ്ലോമ, ബിടെക് /എം.ടെക്, (സിവില്‍/എന്‍വയോണ്‍മെന്റല്‍) എന്നിവയാണ് യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് റിസോഴ്സ് പേഴ്സണ്‍ ഒഴിവിലേക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.
ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 19 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, മലപ്പുറം, പി.എ.യു , ഡി.എസ്.എം.എസ് ബില്‍ഡിംഗ,് അപ്പ് ഹില്‍, മലപ്പുറം -676505 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍ :0483 2738001.

 

Share news
error: Content is protected !!
Scroll to Top